വാഹന ലേലം
അടൂർ, ആറന്മുള , തണ്ണിത്തോട് പോലീസ് സ്റ്റേഷനുകളിൽ അവകാശികൾ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഒൻപതു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 29 വാഹനങ്ങൾ,www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി എട്ടിനു രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി
ഇ – ലേലം നടത്തും. ഫോൺ: 0468 2222630
ജില്ലാ വികസന സമിതി യോഗം ഡിസംബർ 30ന്
പത്തനംതിട്ട ജില്ലാ വികസനസമിതി യോഗം ഡിസംബർ 30ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ബോധവൽക്കരണ സെമിനാർ
കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുഖേന നടപ്പിലാക്കി വരുന്ന പി.എം.ഇ.ജി.പി , എന്റെ ഗ്രാമം എന്നീ തൊഴിൽദായക പദ്ധതികളെപ്പറ്റി പുതിയ തൊഴിൽ അന്വേഷകർക്ക് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ അയിരൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ സെമിനാർ നടത്തി. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വിക്രമൻനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് അംഗം സാജൻ തൊടുക, സി.ഡി.എസ് ചെയർപേഴ്സൺ ശോഭനാ പ്രകാശ്, അസിസ്റ്റന്റ് രജിസ്ട്രാർ റ്റി.എസ് പ്രദീപ് കുമാർ പ്രോജക്ട് ആഫീസർ എം.വി മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 613/2021) തസ്തികയുടെ ശാരീരിക അളവെടുപ്പിനും കായിക ക്ഷമതാ പരീക്ഷക്കും വേണ്ടി 33/2023/ഡിഓഎച്ച് നമ്പർ ചുരുക്കപ്പട്ടിക 23/12/2023 ൽ പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0468 2222665
What do you feel about this post?
Like
Love
Happy
Haha
Sad

