‘5 സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു,; യുവ നേതാവിൻറെ അടുത്ത് നിന്നും മോശം സമീപനമുണ്ടായി; തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകയും സിനിമ താരവുമായ റിനി ആൻ ജോർജ്ജ്

Cinema Kerala Politics

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ യുവരാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് മാധ്യമ പ്രവർത്തകയും.സിനിമാതാരവുമായ റിനി ആൻ ജോർജ്ജ്. തനിക്ക് നേതാവ് അശ്ലീല സന്ദേശങ്ങളയച്ചെന്നും അയാളിൽ നിന്ന് മോശം സമീപനം ഉണ്ടായെന്ന് അറിയിച്ചിട്ടും നാ നേതാവിന് പിന്നെയും സ്ഥാനമാനങ്ങൾ നൽകുകയാണെന്നും റിനി പറഞ്ഞു. ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ നടിയാണ് റിനി.

അവസരങ്ങൾക്കായി കഴിവുള്ള പല കലാകാരികൾക്കും ശരീരം കൊടുക്കേണ്ടി വരും എന്ന ആശങ്കയുണ്ടാക്കുന്ന ദുഖം എത്ര വലുതാണെന്ന് ആലോചിച്ചു നോക്കൂ.. എന്നും റിനി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം സഹചര്യത്തിൽ സിനിമ നഷ്ടമായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് രാഷ്ട്രീയ നേതാവിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറയുന്നത്.

ഈ രീതിയിലാണെങ്കിൽ മതി എന്ന അർഥത്തിലുള്ള സമീപനങ്ങളുണ്ടായിട്ടുണ്ട്. അതും സിനിമയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്ന്. ചിലർ അങ്ങിനെ അപ്രോച്ച് ചെയ്യുന്നുമുണ്ട്. രാഷ്ട്രീയത്തിലും ഇതേ പ്രശ്നമുണ്ട്. ഒരു യുവ നേതാവിൻറെ അടുത്ത് നിന്ന് മോശം സമീപനമുണ്ടായി. അശ്ലീല സന്ദേശങ്ങളയക്കുക. മോശമായ രീതിയിൽ അപ്രോച്ച് ചെയ്യുക. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ഈ വിഷയത്തിൽ പലരോടും സംസാരിച്ചെങ്കിലും സ്ത്രീകൾക്കു വേണ്ടി നിൽക്കുന്ന പല മാന്യൻമാക്കും ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡാണ്. ഇതൊക്കെ വെളിപ്പെടുത്തിയതിനു ശേഷവും ഇവർക്ക് വലിയ സ്ഥാനങ്ങൾ രാഷ്ട്രീയപ്പാർട്ടി നൽകുന്നു. ഈ വിഷയം സമൂഹ മാധ്യമങ്ങളിലടക്കം കറങ്ങി നിൽക്കുന്ന വിഷയമാണ്. എന്നിട്ടും മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയാണ്’ എന്നും റിനി ആൻ ജോർജ്ജ് പറഞ്ഞു.

രാഷ്ട്രീയം ഇഷ്ടമാണ്. മാധ്യമ പ്രവർത്തകയായിരുന്നപ്പോൾ രാഷ്ട്രീയക്കാരുടെ അഭിമുഖങ്ങളെടുത്തിട്ടുണ്ട്. അതിനാൽ തന്നെ താൻ രാഷ്ട്രീയത്തിലുണ്ടെന്ന ചിന്തിക്കുന്നവരുണ്ട്. എന്നൽ അങ്ങനെയില്ല എന്നും റിനി പറഞ്ഞു. താരത്തിന്റെ വെളിപ്പെടുത്തൽ വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകളും മറുപടികളുമൊക്കെ ഈ വിഷയത്തിലുണ്ടായേക്കാം. വരുന്ന തിരഞ്ഞെടുപ്പിൽ അടക്കം ഈ വിഷയം ചർച്ചയായേക്കാം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *