പത്തനംതിട്ട – സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ഓർഫനേജ് അസോസിയേഷന്റെയും സഹകരണത്തോടെ മദർ തെരേസ ദിനാചരണം മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡൻസ് ഹോമിൽ സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ ലത കുമാരി അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജെ ഷംല ബീഗം, ബർസ്‌കീപ്പ റമ്പാൻ, സിസ്റ്റർ റോസിലി, രാജേഷ് തിരുവല്ല, പി എച്ച് അബൂബക്കർ, ഫാദർ ജോജി മാത്യു തോമസ്, ധന്യ മോൾ ലാലി, ഒ എസ് മീന എന്നിവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ് –
സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ഓർഫനേജ് അസോസിയേഷന്റെയും സഹകരണത്തോടെ മല്ലപ്പള്ളി കുന്നന്താനം പ്രൊവിഡൻസ് ഹോമിൽ സംഘടിപ്പിച്ച മദർതെരസ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

