ഇൻസിഡന്റ്സ് റെസ്പോൺസ് സിസ്റ്റം അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇൻസിഡന്റ്സ് റെസ്പോൺസ് സിസ്റ്റം ( ഐ ആർ എസ് ) അംഗങ്ങളുടെ പരിശീലനം കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ല കലക്ടർ എ നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ പ്രവർത്തനം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് വകുപ്പുകളുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ഐആർഎസിന്റെ പ്രവർത്തനവും അവരുടെ ചുമതലയും മനസ്സിലാക്കുന്നതിന് പരിശീലനത്തിലൂടെ സാധിക്കും.
കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ അഡ്മിനിസ്ട്രേറ്റീവ് മാനേജരും ഐആർഎസ് നോഡൽ ഓഫീസറുമായ സിജി എം തങ്കച്ചൻ ക്ലാസ് നയിച്ചു.

ഐ ആർ എസ് ഘടന, ലക്ഷ്യം, വിവിധ തലങ്ങൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ, പ്രവർത്തന രീതി, ക്യാമ്പ് സജ്ജമാക്കുന്നത്, റിസോഴ്സുകൾ കൈകാര്യം ചെയ്യുന്നത് തുടങ്ങിയവ വിശദീകരിച്ചു. ഐആർഎസ് ജില്ല, താലൂക്ക്തല അംഗങ്ങൾ പങ്കെടുത്തു. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മറ്റു അടിയന്തര സാഹചര്യങ്ങളിൽ ദുരന്ത ലഘൂകരണ- നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അവലംബിക്കുന്ന സംവിധാനമാണ് ഐആർഎസ്.

Leave a Reply

Your email address will not be published. Required fields are marked *