പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂൾ എൻസിസിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പരിസ്ഥിതി ദിനാഘോഷം പത്തനംതിട്ട എസ് പി ഓഫീസിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് . വി ഐ പി എസ് നിർവഹിച്ചു.കുട്ടികൾ പാഠ്യാ പ്രവർത്തനത്തിനങ്ങൾക്കെപ്പം പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു ലഹരിയാക്കി മാറ്റുകയും ചെയ്താൽ സമൂഹത്തിനെ കാർന്നു തിന്നുന്ന ഇതര ലഹരിയിൽ നിന്നും വിമുക്തരാകാൻ സാധിക്കും എന്ന് പോലീസ് മേധാവി ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ ഹേമ മേരി മാത്യു, ഹെഡ്മിസ്ട്രസ് ഷീജ ബേബി ,ജോർജ്ബിനുരാജ് ,എൻസിസി ഓഫീസർ റെജി ചാക്കോ , പോൾ മാത്യു എന്നിവർ സംസാരിച്ചു.

ഫോട്ടോ SHAJI VETTIPURAM :
പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂൾ എൻസിസിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പരിസ്ഥിതി ദിനാഘോഷം പത്തനംതിട്ട എസ് പി ഓഫീസിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് . വി ഐ പി എസ് നിർവഹിക്കുന്നു


