തിരുവല്ലയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു എംബിബിഎസ് വിദ്യാർത്ഥി മരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് (26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണ് ജോൺ തോമസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിൽ രക്ഷിക്കാനായില്ല. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോണിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *