കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പരിസ്ഥിതി ദിന ക്യാമ്പയിനും, പുസ്തക പ്രകാശനവും മെഴുവേലിയിൽ

Pathanamthitta
Print Friendly, PDF & Email

മെഴുവേലി – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ പരിസ്ഥിതി ദിന ക്യാമ്പയിനും പുസ്തക പ്രകാശനവും മെഴുവേലി പി എൻ ചന്ദ്രസേനൻ ഓഡിറ്റോറിയത്തിൽ പദ്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ ,പദ്മനാഭോദയം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് , ഹൈസ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നു .

മെഴുവേലി പദ്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീമതി. രജനി അശോകൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വിനീത് അനിൽ ഉദ്ഘാടനം ചെയ്തു . പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിലിൻ്റെ ഓർമ്മ പുസ്തകമായ ‘പരിസ്ഥിതി വികസനം – ഇന്ത്യൻ അനുഭവങ്ങൾ’എന്ന പുസ്തകത്തിൻ്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വിനീത അനിൽ എസ്എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ ശ്രീ. കെ സുരേഷ് കുമാറിനെ നൽകി നിർവ്വഹിച്ചു . എട്ടോളം പുസ്തകങ്ങൾ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിതരണം ചെയ്തു .

തുടർന്ന് കാലാവസ്ഥ പ്രവർത്തനം എന്ന വിഷയത്തിൽ ഡോ. എൻ കെ ശശിധരൻ പിള്ള ക്ലാസെടുത്തു . എന്തുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉണ്ടായെന്നും അതിനെ എങ്ങനെ നാം നേരിടണമെന്നും കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കാൻ എങ്ങനെ ഭൂമിയെ കാത്തുസൂക്ഷിക്കണമെന്നും ഡേറ്റയുടെ അടിസ്ഥാനത്തിൽ വിശദമായി സംവദിക്കുവാൻ ക്ലാസ്സിലൂടെ കഴിഞ്ഞു . ഹയർ സെക്കൻററി പ്രിൻസിപ്പാൾ മഞ്ജു മദനൻ സ്വാഗതവും എസ് എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ടോണി , എസ് എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ കെ സുരേഷ് കുമാർ , ഹൈസ്കൂൾ പ്രഥമാധ്യാപിക സിന്ധു , പി റ്റി റ്റി ഐ പ്രിൻസിപ്പൽ ലത കെ കെ , പരിഷത്ത് കുളനട മേഖല സെക്രട്ടറി എ ആർ സുജ എന്നിവർ ആശംസയും പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പ്രൊഫ . കെ എസ് ശ്രീകല നന്ദിയും രേഖപ്പെടുത്തി . ജില്ലാ സെക്രട്ടറി പി എസ് ജീമോൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ശ്രീകുമാർ , വി എസ് ബിന്ദുകുമാർ മേഖലാ കമ്മിറ്റി അംഗങ്ങളായ കെകെ വത്സലൻ ആർ സജീവൻ സണ്ണി വർഗീസ് പി പി ലൈല മേഖലാ പ്രസിഡൻറ് പ്രൊഫ എ ഒ വർഗീസ് , യംഗ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രതിനിധികൾ എന്നിവർ പരിസ്ഥിതി ദിന പരിപാടികൾക്ക് നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *