പത്തനംതിട്ട – പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടിയാണെന്നും ഓരോരുത്തരുടെയും കടമ കൂടിയാണെന്നും വർഗീസ് മാമ്മൻ എം.എൽ.എ. കാർഷിക വികസന കർഷക ക്ഷേമവകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ല പഞ്ചായത്തും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നിരണം സെന്റ് മേരീസ് ഹൈസ്‌കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയായി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല വൃക്ഷത്തൈ വിതരണം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് എസ്.പുഷ്പ പരിസ്ഥിതിദിന സന്ദേശം നൽകി. മലങ്കര ഓർത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് അനുഗ്രഹ സന്ദേശം നൽകി.

ജില്ല പഞ്ചായത്തംഗം സാം ഈപ്പൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ബി. ഹരിദാസി , കെ. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ് ചാത്തങ്കേരി, ജോ ഇലഞ്ഞിമൂട്ടിൽ, നിഷ അശോകൻ അംഗങ്ങളായ പി.തോമസ് വർഗീസ്, ജോൺ വാലയിൽ , റേച്ചൽ വർഗീസ്, ജോളി ജോർജ്, ശശികല ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജിവിൻ പുളിമ്പള്ളിൽ, ആനി ഏബ്രഹാം, റെനി തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് വി.ചെറി, സൂസമ്മ പൗലോസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ വി.എൽ. അമ്പിളി, ജാനറ്റ് ഡാനിയേൽ, അസിസ്റ്റന്റ് ഡയറക്ടർ എബി ബാബു, സ്‌കൂൾ മാനേജർ വർഗീസ് എം.അലക്‌സ്, പ്രധാന അധ്യാപകൻ കെ.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷീനാമോൾ എന്നിവർ പങ്കെടുത്തു.


