പത്തനംതിട്ട – സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അബിൻ വർക്കി കോടിയാട്ട് എംഎൽഎ നിർവഹിച്ചു. ഭാവിയിലേക്കുള്ള വാതിൽ തുറന്നാണ് കുരുന്നുകൾ സ്‌കൂളിലെത്തുന്നതെന്നും വായനയിലൂടെ പുതിയ ലോകം കുട്ടികൾക്ക് ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വിദ്യാഭ്യാസമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന കാലയളവിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് അധ്യക്ഷ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത സജി ഭാസ്‌ക്കർ, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം അനീഷ് ശിവൻ, സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്ട് കോർഡിനേറ്റർ റെനി ആന്റണി, ഡി ഇ ഒ അമ്പിളി ഭാസ്‌കർ, കൈറ്റ് ജില്ല കോർഡിനേറ്റർ മനു മാത്യു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ് സുജമോൾ, ഡോ. കെ എം അഞ്ജു, ഡയറ്റ് ഫാക്കൽറ്റി എസ് നിമ്മി, കോഴഞ്ചേരി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ ദീപു കൃഷ്ണ, പ്രിൻസിപ്പൽ എ ആർ ഇന്ദു, പ്രഥമ അധ്യാപിക എം ഗീത, പി റ്റി എ പ്രസിഡന്റ് വിനോദ് ബാബു, എസ് എം സി ചെയർമാൻ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. സൈബർ അതിക്രമങ്ങക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ ചൊല്ലി.

ചിത്രം: സ്‌കൂൾ
സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ആറന്മുള സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അബിൻ വർക്കി കോടിയാട്ട് എംഎൽഎ നിർവഹിക്കുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

