പരിസ്ഥിതി ദിനാചരണം ; ‘മാതൃവനം പദ്ധതി’ ജില്ലാതല ഉദ്ഘാടനം

Pathanamthitta

ആറന്മുള – അന്തർദേശീയ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിൽ നടുന്നതിനും സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച ‘മാതൃവനം പദ്ധതി’ ജില്ലാതല ഉദ്ഘാടനം ആറന്മുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിച്ചു. ആറന്മുള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശിവപ്രസാദ് അധ്യക്ഷനായി. ജില്ല സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം.പി സുജാത പരിസ്ഥിതി സന്ദേശം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ എം. ഗീത, പി.ടി.എ പ്രസിഡന്റ്‌റ് വിനോദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *