പന്തളം – യുവതിയെ ആക്രമിച്ച് മാല പറിച്ച് കടന്ന കേസിൽ പ്രതി അറസ്റ്റിൽ. തിരുവല്ല വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (29) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. ഹോം മെയ്ഡ് സാധനങ്ങൾ വിൽക്കുന്ന യുവതിയെ സാധനങ്ങൾ മുഴുവൻ വാങ്ങാമെന്ന് പ്രലോഭിച്ച് അടൂരിൽ നിന്നും ടിയാന്റെ സ്കൂട്ടറിൽ കയറ്റി മാന്തുക പുഞ്ചയുടെ ഭാഗത്ത് എത്തിച്ച് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും, എതിർത്ത യുവതിയെ അടിച്ചു വീഴ്ത്തി കഴുത്തിൽ ധരിച്ചിരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.30 നാണ് സംഭവം. ഇരവിപേരൂർ ഉള്ള സ്വകാര്യ ബാങ്കിൽ പണയം വെച്ച ശേഷം ഇയാൾ മുങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് പന്തളം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽപ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.നിരവധി CCTV കൾപരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം തിരുവനന്തപുരം പെരുമാതുറയിൽ ഒളിവിൽ കഴിയുകയായിരുന്നപ്ര തിയെ അതി സാഹസികമായാണ് പന്തളം പോലീസ് പിടികൂടിയത്. പന്തളം SHO സജീഷ് കുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , നിസാർ മൊയ്തീൻ, വിഷ്ണു, ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ സാഹസികമായിപിടികൂടിയത്.അറസ്റ്റിലായ പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


