തിരുവല്ല: പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ഇൻസ്‌പെക്ടറെ കൈയേറ്റം ചെയ്ത വിഷയത്തിൽ പ്രൊബേഷനറി എസ്‌ഐക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം മ്യൂസിയം സ്‌റ്റേഷനിലെ കൃഷ്ണ മോഹന് എതിരെയാണ് നടപടി. പ്രധാനമന്ത്രി സംസാരിക്കുമ്പോഴാണ് കൈയേറ്റം നടന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തിരുവല്ലയിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു നരേന്ദ്രമോദി. ഇതിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന ഇൻസ്‌പെക്ടർക്ക് എതിരെയാണ് മ്യൂസിയം സ്‌റ്റേഷനിലെ പ്രബേഷനറി എസ് ഐ കൃഷ്ണ മോഹൻ കയർത്തത്. വാക്കേറ്റം ഉണ്ടാവുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറാണ് കൃഷ്ണ മോഹനേ സസ്‌പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ. ഗുരുതരമായ വീഴ്ചയാണ് പ്രബേഷനറി എസ്‌ഐ ആയിട്ടുള്ള കൃഷ്ണ മോഹനിൽ നിന്നും ഉണ്ടായത് എന്നാണ് നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സംഭവം നടക്കുമ്പോൾ എസ്‌ഐ മദ്യലഹരിയിൽ ആയിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. അതുകൂടി ശരി വെച്ചുകൊണ്ടാണ് നിലവിൽ ഇപ്പോൾ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇതുമൂലം വ്യാപക നാണക്കേട് പോലീസ് സേനയ്ക്ക് ഉണ്ടായി എന്ന് വിലയിരുത്തിയിരുന്നു. ഇതാണ് നടപടിയിലേക്ക് കേരള പോലീസ് കടന്നത്
What do you feel about this post?
Like
Love
Happy
Haha
Sad

