ആറന്മുളയിൽ ആവേശമായി കുമ്മനം രാജശേഖരൻ : ഇരവിപേരൂരിൽ ലഭിച്ചത് ആവേശോജ്വലമായ സ്വീകരണം

Pathanamthitta Politics
Print Friendly, PDF & Email

ആറന്മുള – തിരഞ്ഞെടുപ്പ് രംഗത്ത് ആറന്മുളയുടെ ആവേശമായി മാറുകയാണ് ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഇന്നലെ ഇരവിപേരൂർ പഞ്ചായത്തിലാണ് അദ്ദേഹം പര്യടനം നടത്തിയത്. ദളിതരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി പോരാടിയ പൊയ്കയിൽ കുമാരഗുരു ദേവൻ 1909 ൽ തുടങ്ങിയ പ്രത്യക്ഷ രക്ഷാ സഭ (പി.ആ.ർ.ഡി.എസ്) യുടെ ഇരവിപേരുള്ള ആസ്ഥാന മന്ദിര ദർശനത്തോടെയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. സഭയുടെ പ്രസിഡൻറ് വൈ സദാശിവൻ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കാനായി ചർച്ചിലെ വികാരി ഫാദർ ബെന്നി, സാധുജന പരിപാലന സംഘം ജില്ലാ പ്രസിഡൻറ് ചെല്ലപ്പൻ, തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക നേതാക്കളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.

രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്ന കുമ്മനം രാജശേഖരന് പഞ്ചായത്തിൽ വളരെ വലിയ സൗഹൃദ ബന്ധങ്ങളാണ് നിലവിലുള്ളത്. ജ്വലിക്കുന്ന മീന ചൂടിനെ വകവയ്ക്കാതെ നിരവധി പ്രവർത്തകരാണ് അദ്ദേഹത്തോടൊപ്പം ചേരുന്നത്. സ്ഥാനാർഥി പ്രചരണ വിഭാഗം കൺവീനർ അജയകുമാർ വലിയുഴത്തിൽ, മണ്ഡലം പ്രസിഡന്റുമാരായ ദീപ ‘ ജി നായർ, വിപിൻ വാസുദേവ് ജനറൽ സെക്രട്ടറി സുനീഷ് ഗ്രാമപഞ്ചായത്ത് മെമ്പർ അനീഷ് പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് ,ബൈജു കോട്ട എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു,

ഉച്ചക്ക് ശേഷം ഓതറയിലാണ് പ്രചരണ പരിപാടികൾ സംഘടിപ്പിച്ചത്. ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമല ആശാ സദനം കെ .പി .എം . എസ് മന്ദിരം കാനായി ചർച്ച് വികാരി ഫാദർ ബെന്നി, പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ കോലം എടുത്തു തറ, എൻ.എസ്.എസ് തിരുവല്ല താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് നാരായണൻ നായർ, മുൻ ‘കെ. പി. എം. എസ് സംസ്ഥാന കമ്മിറ്റി അംഗം രാജൻ കല, എന്നിവർ ഉൾ പ്പെടെ നിരവധി പേരെ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വിമൽ കുമാർ കർഷക മോർച്ച ജില്ലാ ട്രഷറർ മുരളീകൃഷ്ണൻ, ജനറൽ സെക്രട്ടറി ശിവശങ്കരപ്പിള്ള തുടങ്ങി പഞ്ചായത്തിലെ നിരവധി ഭാരവാഹികൾ സ്ഥാനാർത്ഥിയുടെ പദയാത്ര പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം എത്തിച്ചേർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *