അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 26 മത് വാർഷികം

Pathanamthitta
Print Friendly, PDF & Email

കോന്നി – അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ 26 ആമത് വാർഷികവും വിവിധ പദ്ധതികളുടെ ഉദ്ഘടനവും എലിയറക്കൽ ഗാന്ധിഭവൻ ദേവലോകത്തു വച്ചു നടത്തപ്പെട്ടു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. റോബിൻ പീറ്റർ വാർഷികം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ധനസഹായം, ചികിത്സാ ധനസഹായം, മെഡിക്കൽ ഉപകരണ വിതരണം, എന്നീ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ റോജി എബ്രഹാം, റവ. ഫാ. ജോർജ് വർഗീസ്, ശ്രീ. സോമൻപിള്ള, സംഘം പ്രസിഡന്റ്‌ ശ്രീ റോബിൻ കാരാവള്ളിൽ, ശ്രീ ബിനു കെ എസ്, ശ്രീ അജീഷ്, ശ്രീ സാബു മനാത്ര, വിഷ്ണു മെഡികെയർ, , ശ്രീ ബൈജു പേരങ്ങാട്ട്, ശ്രീ സിജോ ജോസഫ്, എന്നിവർ പ്രസംഗിച്ചു, പ്രവാസി കോ ഓർഡിനേറ്റർ രാജേഷ്‌ പേരങ്ങാട്ട്, ശ്രീമതി ആശാ ഷാജി, ശ്രീമതി ജിബി വർഗീസ് എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി, നാടും നാട്ടാരും നന്മകളും എന്ന വിഷയത്തിൽ നടനും സംവിധായകനുമായ മഹേഷ് മിത്ര ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *