സ്‌നേഹോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അടൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പര്യടനം തുടരുന്നു

Pathanamthitta Politics

അടൂർ : മാതാവിന്റെ അനുഗ്രഹം ഏറ്റുവാങ്ങി അടൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ സി വി ശാന്തകുമാർ രണ്ടാം ദിനത്തിൽ ആദ്യം എത്തിയത് പന്തളം മുട്ടാർ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ ആണ്. ഇവിടെ നിന്നും മണ്ഡലത്തിന്റെ വിവിധ ദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടു അഭ്യർത്ഥനയുമായി ഇറങ്ങി. പന്തളം മേഖലയിലെ വിവിധയിടങ്ങളിലെ പര്യടനം നടത്തി അടൂരിൽ എത്തി.

പാലക്കാട് എം എൽഎ യും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലുമായി മണ്ഡലത്തിലെ വിശേഷങ്ങൾ പങ്കു വെച്ചു. തുടർന്നു അടൂർ മേഖലകളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കെ എം ജലീൽ , ആർ സുരേഷ് കുമാർ, ഇ എസ് നുജുമുദീൻ ,പി പി ജോൺ, ബൈജു മുകടിയിൽ, വിനോദ് മുകടിയിൽ, സാദിഖ്, രത്‌നമണി സുരേന്ദ്രൻ, കെ എൻ സുരേന്ദ്രൻ, സാമുവൽ ഡേവിഡ്, ജോയി, വത്സലാകുമാരി, ബിജു മങ്ങാരം, ഗോപാലകൃഷ്ണൻ, അഡ്വ. ഷെഫീഖ്, മാത്യു സ് പൂളയിൽ, സുഭാഷ് കുമാർ , ധർമ്മജൻ കുന്നിക്കുഴി ഉൾപ്പെടെ ബ്ലോക്ക് മണ്ഡലം വാർഡ് ബൂത്ത് ഭാരവാഹികൾ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *