പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് ഇ.വി.എം, വി.വി പാറ്റ് മെഷീനുകളുടെ പ്രവർത്തനം പരിചയപ്പെടുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ച ഡെമോൺസ്‌ട്രേഷൻ വാൻ കലക്ടറേറ്റ് അങ്കണത്തിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷിൻ പരിചയപ്പെടാനുള്ള അവസരം വോട്ടർമാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഓഡിയോ-വിഷ്വൽ ഉപകരണം ഘടിപ്പിച്ച ഡെമോൺസ്‌ട്രേഷൻ വാൻ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പര്യടനം നടത്തും. ഇ.വി.എം, വി.വി.പാറ്റ് പ്രവർത്തനം പ്രദർശിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.



