ഫുഡ് സ്‌കേപ്പിങ്ങ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഹരിത കർമസേന ഒരുക്കുന്ന സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിന്റെ ഭാഗമായുള്ള ഫുഡ് സ്‌കേപ്പിങ്ങ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം കുലശേഖരപതിയിലെ ഔദ്യോഗിക വസതിയിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ തൈനടീൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അൻസർ മുഹമ്മദ് അധ്യക്ഷനായി.

നഗരസഭയുടെയും കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെയും സഹകരണത്തോടെ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ 2025ലാണ് ജൈവകൃഷി ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ വഴുതന, തക്കാളി, പയർ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിൽ കാബേജ്, കോളിഫ്‌ളവർ എന്നിവയായിരുന്നു പ്രധാന കൃഷി. മണ്ണുത്തി സർവകലാശാല വിദ്യാർഥി ജയലക്ഷമിയാണ് തൈകൾ നൽകിയത്.

ഹരിതകർമ സേന ശേഖരിച്ച് ഉറവിടത്തിൽ തന്നെ സംസ്‌കരിച്ച് തയ്യാറാക്കിയ ജൈവവളവും നഗരസഭയുടെ ജൈവവളമായ പാം ബയോ ഗ്രീൻ മാന്വറുമാണ് കൃഷിക്ക് ഉപയോഗിച്ചത്. എല്ലാ ദിവസവും വാർഡുകളിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഹരിത കർമസേനാംഗങ്ങൾ കൃഷിയിടം സന്ദർശിച്ച് പരിപാലനം ഉറപ്പാക്കും. നഗരസഭ ഹരിതശ്രീ ഫാർമേഴ്സ് ക്ലബിന്റെ സഹായവുമുണ്ട്. അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ബി ജ്യോതി, ഹുസൂർ ശിരസ്തദാർ വർഗീസ് മാത്യൂ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആലിയ ഫർസാന, കൃഷി ഓഫീസർ എൽ ഷിബി, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *