പത്തനംതിട്ട – കേരള സംസ്ഥാന യുവജന കമ്മീഷൻ പത്തനംതിട്ട ജില്ലാ യൂത്ത് കോർഡിനേറ്റർമാരായി റിന്റോ തോപ്പിൽ (തോപ്പിൽ വീട് ഉതിമൂട് പി ഒ റാന്നി), വിഷ്ണു വിക്രമൻ (ഒറ്റപ്ലാമൂട്ടിൽ വീട് നെല്ലിക്കാല പി ഒ കാരംവേലി) എന്നിവരെ തിരഞ്ഞെടുത്തു. കേരള വിദ്യാർത്ഥി കോൺഗ്രസ് (എം)ലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച റിന്റോ തോപ്പിൽ നിലവിൽ കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി , കേരള യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന കമ്മിറ്റി അംഗം, കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. വിഷ്ണു വിക്രമൻ എസ്എഫ്ഐ യിലൂടെ പ്രവർത്തനമാരംഭിച്ച് നിലവിൽ ഡിവൈഎഫ്ഐ പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു. യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ മേഖലയിലും സജ്ജമാക്കുമെന്നും, യുവാക്കളുടെ അവകാശങ്ങൾക്കായി ശക്തമായ പോരാട്ടം നടത്തുമെന്നും ജില്ലാ യൂത്ത് കോഡിനേറ്റർമാർ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

