പത്തനംതിട്ട – സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് സ്‌കൂളും, അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ കോന്നി ഐരവൺ പി എസ് വി പി എം സ്കൂളിനെയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. വിജയികളായ വിദ്യാർഥികളെയും വിദ്യാലയങ്ങളെയും യോഗം പ്രത്യകം അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് പ്രസിഡൻ്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്കുമാർ സവിത അജയകുമാർ സുനിത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് ,അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ കോന്നി ഐരവൺ പി എസ് വി പി എം എന്നി വിദ്യാലയങ്ങളെയും,വിജയികളായ വിദ്യാർഥികളെയും അനുമോദന ചടങ്ങ് പ്രസിഡൻ്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്യുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

