സ്വാതന്ത്ര്യ ദിനാഘോഷം: ഡിഎച്ച്ക്യുസി പത്തനംതിട്ടയും ഫയർഫോഴ്‌സും മികച്ച പ്ലാറ്റൂണുകൾ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ സായുധ സേനാ വിഭാഗത്തിൽ ആർ സനൽ നയിച്ച പത്തനംതിട്ട ഡിഎച്ച്ക്യുസിയും സായുധേതര വിഭാഗത്തിൽ സ്റ്റേഷൻ ഓഫീസർ കെ എസ് സന്ദീപ് നയിച്ച ഫയർഫോഴ്‌സ് ടീമും ഒന്നാം സ്ഥാനത്തെത്തി. സായുധ സേനാ വിഭാഗത്തിൽ രണ്ടാം സ്ഥാനം എക്സൈസ് ഇൻസ്പെക്ടർ മിഥുൻ നയിച്ച ടീമിനാണ്. സായുധേതര വിഭാഗത്തിൽ രണ്ടാം സ്ഥാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ എ ശ്യാംകുമാറിന്റെ ടീം സ്വന്തമാക്കി. എൻസിസി വിഭാഗത്തിൽ ഒന്നാം സ്ഥാനം പത്തനംതിട്ട 14ബി എൻ നേടി.
ഹയർസെക്കൻഡറി വിഭാഗം എസ്പിസിയിൽ അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിലെ എ ആകാശ് നയിച്ച ടീം ഒന്നാം സ്ഥാനവും പത്തനംതിട്ട എംടിഎച്ച് എസ്എസിലെ അയന മറിയം ജേക്കബ് നയിച്ച ടീം രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ പെരിങ്ങനാട്
ടിഎംജിഎച്ച്എസ്എസിലെ നിരവധ്യ നയിച്ച ടീം ആദ്യ സ്ഥാനവും മൈലപ്ര സേക്രട്ട് ഹാർട്ട് എച്ച്എസ്എസിലെ അഭിനവ് കൃഷ്ണൻ നയിച്ച ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി.

സ്‌കൗട്ട് വിഭാഗത്തിൽ മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസിലെ അതുൽ നയിച്ച ടീമിന് ഒന്നാം സ്ഥാനവും ചന്ദനപ്പള്ളി റോസ് ഡെയ്ൽ റസിഡൻഷ്യൽ സ്‌കൂളിലെ ഋതു രതീഷ് നയിച്ച ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗൈഡ്സ് വിഭാഗത്തിൽ പ്രമാടം നേതാജി എച്ച് എസിലെ ആവണി അനീഷ് നയിച്ച ടീം
ഒന്നാം സ്ഥാനവും മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസിലെ ധ്വനി നയിച്ച ടീം രണ്ടാം സ്ഥാനവും നേടി. ജെആർസി വിഭാഗത്തിൽ ഒന്നാം സ്ഥാനം പത്തനംതിട്ട സെന്റ് മേരീസ് എച്ച്എസിലെ ബെറ്റീന ഗ്രേസ് നയിച്ച ടീമിനാണ്. രണ്ടാം സ്ഥാനം കോന്നി പയ്യനാമണ്ണ് കാർമൽ സെൻട്രൽ സ്‌കൂളിലെ എ ആൽബി നയിച്ച ജെആർസിയും അടൂർ സെന്റ് മേരീസ് എച്ച്എസിലെ സാന്ദ്രജിത്ത് നയിച്ച ജെആർസിയും
കരസ്ഥമാക്കി. വടശേരിക്കര എംആർഎസ്‌കെഎസ്എസിലെ ബി അമൽ നയിച്ച ബാൻഡിനാണ് ഒന്നാം സ്ഥാനം. ചെങ്ങരൂർ സെന്റ് തേരേസസ് ബിസിഎച്ച്എസ്എസിലെ ജിസ്ല സൂസൻ ജേക്കബ് നയിച്ച ബാൻഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സിവിൽ ഡിഫൻസിൽ അശ്വിൻ മോഹൻ നയിച്ച ഫയർഫോഴ്‌സ് ടീം ഒന്നാം സ്ഥാനം നേടി.

മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പുകൾക്കുള്ള സമ്മാനദാനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. വിവിധ സാംസ്‌കാരിക പരിപാടി അവതരിപ്പിച്ച വിദ്യാർഥികൾക്ക് പുരസ്‌കാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *