പത്തനംതിട്ട : പാവങ്ങളുടെ പടത്തലവൻ എ. കെ.ജിയുടെ 48-മത് ചരമവാർഷികം പതാക ഉയർത്തൽ , പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു . സി. പി. ഐ ( എം ) സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു പതാക ഉയർത്തുകയും അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. സി.പി.ഐ (എം) ഡി.സി. ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . ആർ. അജിത്കുമാർ , ഡോ. സജി ചാക്കോ , ജയകൃഷ്ണൻ തണ്ണിത്തോട് ,ഇ .കെ. ഉദയകുമാർ , അഭിരാജ് കൈത്യ്ക്കൽ , വിഷ്ണു ജയൻ , റയാൻ മൈലപ്രാ, രാഹുൽ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് :
പാവങ്ങളുടെ പടത്തലവൻ എ. കെ.ജിയുടെ 48-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ജില്ല കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം
സി. പി. ഐ ( എം ) സംസ്ഥാന കമ്മറ്റി അംഗം കെ. പി . ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.


