ചെങ്ങന്നൂർ – പ്രാവിൻകൂട് ഇരമല്ലിക്കര റോഡിൽ ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കണം എന്നാവശ്യപ്പെട്ടു ബിജെപി ഇരമല്ലിക്കര വാർഡ് കമ്മറ്റി വള്ളം ഇറക്കി പ്രതിഷേധിച്ചു. സമരം ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കെ ലിനു ഉദ്ഘാടനം ചെയ്തു.. ഈ വെള്ള കെട്ട് കാരണം ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പോകുവാൻ വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്..
നിരവധി യാത്രക്കാർ നിരന്തരം യാത്ര ചെയ്യുന്ന ഈ റോഡിൽ വെള്ളകെട്ടിൽ വീണു ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് ഏൽക്കുന്നത് ഇപ്പോൾ സർവ്വ സാധാരണയാണ്.. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതിന് ഉണ്ടായിട്ടില്ല… ഇത് പരിഹരിച്ചില്ല എങ്കിൽ ഇനി വരുന്ന ഈ മഴക്കാലം മുഴുവൻ ഇത് വഴിയുള്ള യാത്ര ദുരിതപൂർണ്ണമാകും, അതിനാൽ ഇത് അടിയന്തിരമായി പരിഹരിച്ചില്ല എങ്കിൽ പി ഡബ്ലിയു.ഡി ഓഫിസ് ഉപരോധിക്കുന്നതടക്കം ഉള്ള കാര്യങ്ങൾ സ്വീകരിക്കേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു.. ബി എം എസ് ജില്ലാ ജോ സെക്രട്ടറി ബി ദിലീപ് പണിക്കർ, ബിജെപി ബൂത്ത് പ്രസിഡന്റ്മാരായ രാജേഷ് കുമാർ കെ ജി അജയകുമാർ, പി ആർ എന്നിവർ സംസാരിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

