പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും സംഘടിപ്പിച്ചു**

Pathanamthitta
Print Friendly, PDF & Email

കോന്നി:* കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കോന്നി അസംബ്ലിയുടെയും എൻ.എസ്.എസ്. സെന്റ് ജോർജ് വി.എച്ച്.എസ്.എസ്. സ്കൂൾ അട്ടച്ചാക്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടിയും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.

കെ.സി.സി. കോന്നി അസംബ്ലി പ്രസിഡന്റ് ഫാ. പി. വൈ. ജെസൻ അധ്യക്ഷത വഹിച്ച യോഗം കോന്നി എം.എൽ.എ അഡ്വ. കെ യു ജെനിഷ് കുമാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം പ്രകൃതിയെ സംരക്ഷിക്കുന്നതിനായി എല്ലാവരും കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.

പരിപാടിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വിവിധ ഇനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യോഗത്തിൽ കെ.സി.സി. ജില്ലാ സെക്രട്ടറി അനീഷ് തോമസ്, കെ.സി.സി. കോന്നി സോൺ സെക്രട്ടറി മാത്യൂസൻ പി. തോമസ്, സ്കൂൾ പ്രിൻസിപ്പൽ ജോർജ് തോമസ്, ഹെഡ്മിസ്ട്രസ് സൂസമ്മ ജോർജ്, നീതു എസ് എന്നിവർ പ്രസംഗിച്ചു.

Photo caption: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) കോന്നി അസംബ്ലിയുടെയും എൻ.എസ്.എസ്. സെന്റ് ജോർജ് വി.എച്ച്.എസ്.എസ്. സ്കൂൾ അട്ടച്ചാക്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടനം കോന്നി എം എൽ എ അഡ്വ കെ യു ജെനിഷ് കുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു. അനീഷ് തോമസ്, മാത്യൂസൻ പി. തോമസ്, ജോർജ് തോമസ്, സൂസമ്മ ജോർജ് എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ സമീപം.

Leave a Reply

Your email address will not be published. Required fields are marked *