ആലപ്പുഴ – ഗവൺമെൻ്റ് നഴ്സിംഗ് കോളേജിലേക്ക് 2026-27 അധ്യയന വർഷത്തേക്ക് ബോണ്ടഡ് ലക്ചറർമാരുടെ 14 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
പ്രതിമാസം 32,000 രൂപ സ്റ്റൈപ്പൻഡ് നിരക്കിലാണ് നിയമനം. കേരളത്തിലെ ഏതെങ്കിലും ഗവൺമെൻ്റ് അല്ലെങ്കിൽ സ്വകാര്യ നഴ്സിംഗ് കോളേജിൽ നിന്നും എം.എസ്.സി നഴ്സിംഗ് വിജയവും കെ.എൻ.എം.സി. രജിസ്ട്രേഷനുമാണ് (അധിക യോഗ്യത ഉൾപ്പെടെ) പ്രധാന യോഗ്യതകൾ. അപേക്ഷകർ 40 വയസ്സ് കവിയാത്തവരായിരിക്കണം; എന്നാൽ എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ളവർ
വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 29ന് രാവിലെ 11 മണിക്ക് ആലപ്പുഴ ഗവ. നഴ്സിംഗ് കോളേജിൽ ഹാജരാകേണ്ടതാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

