കാലവർഷ മുൻകരുതൽ : പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ രണ്ടുദിവസത്തിനകം സജീവമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശാനുസരണം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ മുഴുവൻ സമയ – കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ 0468 2222600, 9497960963, 9497908045 എന്നിവയാണ്.

മഴക്കെടുതി, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ഏത് അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെട്ട് പോലീസ് സഹായം ആവശ്യപ്പെടാവുന്നതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൂടാതെ 112 എന്ന പോലീസിന്റെ എമർജൻസി നമ്പറിലും സഹായം ആവശ്യപ്പെടാമെന്നും , ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ കൺട്രോൾ റൂമുമായി പ്രവർത്തനം ഏകോപിപ്പിച്ച് അത്യാവശ്യഘട്ടങ്ങളിൽ അടിയന്തര സഹായം ഉടൻ ഉറപ്പാക്കും എന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *