തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഇലന്തൂരിലെ അതിശയൻ ; ആകെ പോൾ ചെയ്ത 502 വോട്ടിൽ 416 വോട്ടും സാമിന്‌ ലഭിച്ചു.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഇലന്തൂരിൽ റെക്കോർഡ് ഭൂരിപക്ഷവുമായി സാം ചെമ്പകത്തിൽ എന്ന ഇലന്തൂരുകാരൻ അതിശയനായി. ഗ്രാമപഞ്ചായത്തിൽ റെക്കോർഡ് ഭൂരിപക്ഷവുമായി ആണ് യു. ഡി. എഫ് സ്ഥാനാർഥിയായ സാം ചെമ്പകത്തിൽ വിജയിച്ചിരിക്കുന്നത്.14ആം വാർഡിൽ മത്സരിച്ച സാം ചെമ്പകത്തിലിന് വാർഡിൽ ആകെ പോൾ ചെയ്ത 502 വോട്ടിൽ 416 വോട്ടും ലഭിച്ചു. എതിർ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 86 വോട്ടുകൾ മാത്രം. ഇലന്തൂരിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്. ഒരുപക്ഷെ സംസ്ഥാനത്തെ പഞ്ചായത്ത് വാർഡുകളിലെ ഏറ്റവും വാളോങ്ങിയ വിജയവും. കേരളകൗമുദി പത്ര പ്രവർത്തകനും, പത്തനംതിട്ട പ്രെസ്സ്ക്ലബ്ബ് ഭാരവാഹിയും ആയിരുന്ന സാമിന്റെ കന്നി മത്സരമായിരുന്നു ഇത് എന്നത് ശ്രദ്ധേയം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 80 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു. ഡി. എഫ് സ്ഥാനാർഥി ഇവിടെ വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ 9 സീറ്റുകൾ നേടി യു. ഡി. എഫ് പഞ്ചായത്തിൽ ഭരണവും ഉറപ്പിച്ചു. ഇലന്തൂരിൽ 4 സീറ്റുകൾ ബിജെപി ക്കും, ഒരു സീറ്റ്‌ മാത്രം ഇടതു മുന്നിക്കും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *