പത്തനംതിട്ട: എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി സ്നേഹ സംഗമവും സഹായ പദ്ധതികളുടെ വിതരണവും നടത്തി. പത്തനംതിട്ട മാർ ഗ്രീഗോറിയോസ് ശാന്തി സദനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ സ്നേഹ സംഗമം കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി എന്നും ജന മനസുകളിൽ നിറഞ്ഞു നൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി ജയകുമാർ,ഐ എൻ ടി യു സി അടൂർ നിയോജക മണ്ഡലം പ്രിസിഡൻ്റ് സുരേഷ് കുഴുവേലിൽ, ശാന്തി സദനം ഡയറ്ടർ വെരി റവ.ബർസ്കീപ റമ്പാൻ, ഡി സി സി മെമ്പർ ഏബൽ മാത്യു, ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു സലിംകുമാർ, ഡി ഗീത , ജോയിൻ്റ് സെക്രട്ടറി ദിലിപ് ഖാൻ, പിക്കു വി സൈമൺ, തുളസീരാധ എം വി ,സോഫി കെ തമ്പാൻ, ഷാജൻ കെ, അനിൽകുമാർ ബി, രാജേഷ്, ശിവകുമാർ പ്രകാശ്, ഷാഹി ലാൽ ,ശ്രീലാൽ,ജിനി വർഗ്ഗീസ്, ഷീബ, തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മാർ ഗ്രീഗോറിയോസ് ശാന്തി സദനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചു നടത്തിയ സ്നേഹ സംഗമം കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു.


