മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി

India Kannur
Print Friendly, PDF & Email

ന്യൂഡൽഹി :- ഇന്ത്യൻ പാർലിമെന്റിൽ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.അതും മലയാളത്തില്‍, ‘ദൈവനാമത്തിലായിരുന്നു’ അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്‍ധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി അടക്കമുള്ള ബിജെപി കേന്ദ്ര നേതാക്കളും, കേരളത്തിൽ നിന്നുള്ള നേതാക്കളും സമൂഹ മാധ്യമങ്ങളിൽ ആശംസകൾ പങ്കുവെച്ചു. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സി. സദാനന്ദൻ മാസ്റ്റർ. ‌അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമായ സി. സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയത് എന്നതും ശ്രദ്ധേയം.

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെ രാഷ്ട്രീയ കൊലപാതകത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അന്ന് സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുത്ത് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. രാഷ്ട്രീയത്തെ അതും കമ്മ്യൂണിസത്തെ ഭയമില്ലാത്ത ചില മനുഷ്യർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചതിനാൽ തുടര്‍ന്നിങ്ങോട്ട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം. പഴയകാല ബിജെപി പ്രവർത്തകർക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ഗുണ്ടകളായ രാഷ്ട്രീയക്കാരെ എതിരിട്ടു കേരള മണ്ണിൽ ബിജെപിക്ക് വ്യക്തമായ സാന്നിദ്ധ്യം അറിയിക്കുന്നതിൽ ജീവൻ നഷ്ടപ്പെട്ടും, അംഗഭംഗം വന്നും ജീവിതം സമർപ്പിച്ച ഒരുകൂട്ടം ജനതയുടെ വിജയമാണ് ഈ നിമിഷം. !! അവർക്ക് രാഷ്ട്രീയമെന്നത് രാഷ്ട്ര ചേതനയാണ്. രാഷ്ട്ര ഭക്തിയാണ്. !!

Leave a Reply

Your email address will not be published. Required fields are marked *