മുൻ മുഖ്യമന്തി വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അനുശോചിച്ചു .

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും ശിശുക്ഷേമ സമിതി മുൻ സംസ്ഥാന പ്രസിഡൻ്റുമായ വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ ജില്ല ശിശുക്ഷേമ സമിതി അനുശോചനം രേഖപ്പെടുത്തി. ശിശുക്ഷേമസമിതി ജില്ലാ പ്രസിഡൻ്റും ജില്ലാ കളക്ടറുമായ എസ്. പ്രേംകൃഷ്ണൻ ഐ.എ.എസ് അനുശോചനയോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . സെക്രട്ടറി ജി. പൊന്നമ്മ , ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറാർ ദീപു എ.ജി , ജയകൃഷ്ണൻ കെ. , രാജേഷ്കുമാർ ടി, മീരാസാഹിബ് എസ്, സുമാ നരേന്ദ്ര എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *