കോഴഞ്ചേരി മികച്ച ഹരിത ഗ്രാമപഞ്ചായത്ത്
നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ മികച്ച ഹരിത സ്ഥാപനങ്ങളുള്ള ഗ്രാമപഞ്ചായത്തായി കോഴഞ്ചേരിയെ തിരഞ്ഞെടുത്തു. ജില്ലാതല ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി അടൂർ കണ്ണങ്കോട് പള്ളി ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അവാർഡ് ഏറ്റുവാങ്ങി . വൈസ് പ്രസിഡന്റ് മേരികുട്ടി ടീച്ചർ, വികസന സ്ഥിരം സമിതി അംഗം ബിജോ.പി. മാത്യു , ജനപ്രതിനിധികളായ ബിജിലി പി ഈശോ , സുനിത ഫിലിപ്പ് , ഗീതു മുരളി , ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി . മനോജ് എന്നിവർ പങ്കെടുത്തു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

