ഭിന്നശേഷിക്കാരനെ വേദിയിൽ വിളിച്ചു വരുത്തി കുശലം പറഞ്ഞു പ്രിയങ്ക ഗാന്ധി

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – പത്തനംതിട്ടയിലെ തന്റെ പ്രസംഗത്തിന്റെ അവസാനം വേദിക്ക് മുന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ബാലനെ പ്രിയങ്ക ഗാന്ധി വേദിയില്‍ വിളിച്ചു വരുത്തി കുശലം ചോദിച്ചു. ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വീല്‍ചെയറില്‍ വേദിക്ക് മുന്നില്‍ വന്ന് നിന്ന് കയ്യടിക്കുന്ന ബാലനെ പ്രിയങ്ക ശ്രദ്ധിക്കുന്നത്. ആ കുട്ടിയെ വേദിയിലേക്ക് കൊണ്ടു വരാന്‍ അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീല്‍ചെയര്‍ സഹിതം കുട്ടിയെ എടുത്ത് സ്‌റ്റേജില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും സ്‌റ്റേജില്‍ വന്നു. പ്രിയങ്ക കുട്ടിയുടെ പേര് ചോദിച്ചു. ആന്റണിയെന്ന് മാതാവ് മറുപടി നല്‍കി. വീല്‍ചെയറിന് സമീപം കുത്തിയിരുന്ന് പ്രിയങ്ക ആന്റണിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് വേദി വിട്ടിറങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *