പത്തനംതിട്ട – പരിസ്ഥിതി സംരക്ഷണം ഏവരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കാവ്, കുളം, നദി, ചുറ്റുപാട് എന്നിവ സംരക്ഷിക്കണം. പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ യുവതലമുറ കൂടുതൽ ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വ്യക്തി ശുചിത്വത്തിനും പ്രാധാന്യം നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി.
ഭാവി പരിസ്ഥിതി പ്രവർത്തനം, ജില്ലയുടെ പരിസ്ഥിതി പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങളിൽ ഹരിത കേരളം മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (കൃഷി ഉപമിഷൻ) ഹരിപ്രിയാദേവി, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി അനിൽകുമാർ, ഏഴംകുളം എഫ്എച്ച്എസി ഗൈനകോളജിസ്റ്റ് ഡോ.ദിവ്യ എന്നിവർ സെമിനാർ നയിച്ചു.
ഹരിത കേരള മിഷൻ സംഘടിപ്പിച്ച ജില്ലാതല പ്രശ്‌നോത്തരി, ഉപന്യാസ മത്സര വിജയികൾക്കുളള പുരസ്‌കാരം വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ഹൈസ്‌കൂൾ വിഭാഗം പ്രശ്‌നോത്തരിയിൽ തെങ്ങമം ജിഎച്ച്എസിലെ പി നിരഞ്ജന ഒന്നും കുന്നം എൻഎസ്എസ്എച്ച്എസ്എസിലെ എസ് ഗൗരി നന്ദ രണ്ടും സ്ഥാനം നേടി. യു പി വിഭാഗത്തിൽ കൊടുമൺ സെന്റ് പീറ്റേഴ്സ് യുപിഎസിലെ കാർത്തിക് പ്രദീപ് ഒന്നാം സ്ഥാനവും കോന്നി ജിഎച്ച്എസ്എസിലെ ജ്യുവൽ മേരി ജോർജ് രണ്ടാം സ്ഥാനവും നേടി.
ഹരിതകർമസേനാംഗങ്ങളുടെ മത്സരത്തിൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജി ശ്രീദേവി ഒന്നും ചെറുകോൽ ഗ്രാമപഞ്ചായത്തിലെ ലാലി സണ്ണി രണ്ടും സ്ഥാനം കരസ്ഥമാക്കി.
ഉപന്യാസ മത്സരത്തിൽ കോളജ് വിഭാഗത്തിൽ കോന്നി മന്നം മെമ്മോറിയൽ എൻഎസ്എസിലെ അനുജ രാമനുജൻ ഒന്നാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ അടൂർ എൻഎസ്എസ്എച്ച്എസ്എസിലെ ഭദ്ര ഹരി ഒന്നും പ്രമാടം നേതാജി എച്ച്എസ്എസിലെ ഏഞ്ചൽ തോമസ് രണ്ടും സ്ഥാനം നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിലെ ജെർമെയിൻ ബെന്നി ഒന്നും പുല്ലാട് ശ്രീവിവേകാനന്ദ എച്ച്എസിലെ ദീപിക ആർ നായർ രണ്ടും സ്ഥാനം കരസ്ഥമാക്കി.
ജലലാബിൽ 500 ടെസ്റ്റ് പൂർത്തിയാക്കിയ ചിറ്റാർ ജിഎച്ച്എസ്എസ്, പ്രമാടം നേതാജി എച്ച്എസ്എസ്, ഇടയാറന്മുള എഎംഎംഎച്ച്എസ്എസ്, മാരാമൺ എംഎംഎ എച്ച്എസ്എസ് എന്നീ സ്‌കൂളുകൾക്ക് മെമന്റോ നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതാകുമാരി, ഹരിതകേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ രാഹുൽ ജി കൃഷ്ണൻ, ലക്ഷ്മി കോമൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

