മലയോര ഗ്രാമത്തിന്റെ വിജ്ഞാന വിദ്യാലയത്തിൽ

Kerala Pathanamthitta

അട്ടച്ചാക്കൽ – മലയോര ഗ്രാമത്തിന്റെ വിജ്ഞാന മേഖലയിൽ 72ാം വർഷത്തിലേക്ക് കടക്കുന്ന അട്ടച്ചാക്കൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ വാർഷിക സമ്മേളനവും അവാർഡ് വിതരണവും സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി. എലിസബേത്ത് പി. ജോർജ് ടീച്ചർ, ശ്രീമതി. റെയ്ച്ചൽ ജോൺ ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും ഫെബ്രുവരി മാസം ഒന്നിന് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ ഷിബു ഐ എ എസ് ഉദ്ഘാടനം ചെയ്യുകയും പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനില ബി ആർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുന്നു

കല കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സ്കൂൾ പി. റ്റി. എ യുടെ അനുമോദനവും കുട്ടികളുടെ കലാപരിപാടികളും ഫെബ്രുവരി രണ്ടിന് നടത്തപ്പെടുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പേരൂർ സുനിൽ ഉദ്ഘാടനവും പ്രശസ്ത ടെലിവിഷൻ താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ അജിത്ത് ചെങ്ങറ വിശിഷ്ടാതിഥി ആകുകയും. സാംസ്കാരിക സാമൂഹ്യ ജനപ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ രക്ഷകർത്താക്കളെയും,ദേശവാസികളെയും സ്വാഗതം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *