കല്ലേലിക്കാവിൽ വിൽപ്പാട്ട് അവതരിപ്പിച്ചു

Pathanamthitta Music
Print Friendly, PDF & Email

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി എട്ടാം ഉത്സവത്തിന്
തെങ്കാശി ജി. ആർ. ശ്രീധർ ഗുരുവിന്റെ നേതൃത്വത്തിൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്രം പറയുന്ന വിൽപ്പാട്ട് അവതരിപ്പിച്ചു.

വിൽപ്പാട്ട്, വില്ല്, കുടം, ഗഞ്ചിറ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ചാണ് വിൽപ്പാട്ട് നടത്തുന്നത്. കല്ലേലി ഊരാളി അപ്പൂപ്പനെ ധ്യാനിച്ചാണ് വിൽപ്പാട് തുടങ്ങിയത്.. ഗണപതിസ്തുതി, ദേവീസ്തുതി, സരസ്വതീ സ്തുതി, അമ്മൻ കഥ എന്നിവയ്‌ക്ക് ശേഷം മംഗളം പാടി അവസാനിപ്പിച്ചു.വാണിയന്മാരുടെ പാരമ്പര്യകലയാണ് വിൽപ്പാട്ട്. പാട്ടിനനുസരിച്ച് കുംഭകുടക്കാർ ചുവടുവച്ചു നൃത്തമാടുന്നതും പ്രത്യേകതയാണ്. ഇവർ പാടുന്നിടത്തു ഭഗവത് സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *