ട്രാൻസ്ജെൻഡർ ക്ഷേമം ബോധവൽക്കരണ പരിപാടിയും, ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാൻസ്ജെൻഡർ ക്ഷേമം ബോധവൽക്കരണ പരിപാടിയുടെയും, ന്യൂ ഇയർ ആഘോഷത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ എ ഷിബു വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജെൻഡർ റിസോഴ്സ് സെന്റർ ചെയർപേഴ്സനുമായ സാറാ തോമസ് വിഷയാവതരണം നടത്തി.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജെൻഡർ സെൻസിറ്റേഷൻ എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ജെൻജർ റിസോഴ്‌സ് പേഴ്‌സൺ എം വി രമാദേവി, ജെൻഡർ ആൻഡ് ലോ എന്ന വിഷയത്തിൽ ദിശ വൈസ് പ്രസിഡന്റ് അനഘ്, ജെൻഡർ ആൻഡ് ഹെൽത്ത് എന്ന വിഷയത്തിൽ ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം നിരുപമ നിരഞ്ജൻ എന്നിവർ ക്ലാസുകൾ നയിച്ചു.

നവോദയ മൂവ്‌മെന്റ് പ്രസിഡന്റ് റൈറ്റ് റവ. തോമസ് മാർ തീതോസ് എപ്പിസ്‌കോപ്പ, ജില്ലാ സാമൂഹിക നീതി ഓഫീസർ ബി മോഹനൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അബ്ദുൾ ബാരി , പ്രൊബേഷൻ ഓഫീസർ ജി സന്തോഷ്, ജില്ലാ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സിദ്ധാർത്ഥ് സത്യ, താര കോട്ടക്കൽ, പല്ലവി, ശ്യാമലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *