കോഴഞ്ചേരി – മാർത്തോമാ പള്ളിയിൽ സെക്യുരിറ്റി ആയി ജോലി ചെയ്തിരുന്ന പ്രക്കാനം സ്വദേശിയായ ഇ.വി അജികുമാർ കുറുപ്പ് (59) ഞായറാഴ്ച അന്തരിച്ചിരുന്നു. തുടർച്ചയായ 23 വർഷമായി ഇദ്ദേഹം ഈ പള്ളിയിൽ ജോലി ചെയ്തു വരുന്നു. മരിക്കുന്ന ദിവസവും രാവിലെ തന്നെ പള്ളിയിൽ ജോലിക്ക് എത്തിയിരുന്നു ഇദ്ദേഹം. ഒരു ക്രിസ്ത്യാനി അല്ലാതിരുന്നിട്ടും, അദ്ദേഹത്തിന് അവസാനമായി സാമൂചിതമായ യാത്രയയപ്പ് നൽകുന്നതിനു വേണ്ടി, ഇദ്ദേഹത്തിന്റെ ബോഡി പള്ളിയുടെ ഉള്ളിൽ തന്നെ വെക്കാൻ ഇടവക അംഗങ്ങളും, ഭരണ സമിതിയും ഐകകണ്ഠേന
തീരുമാനിക്കുകയായിരുന്നു. ക്രിസ്ത്യാനിയല്ലാത്ത ഒരു വ്യക്തിയുടെ ബോഡി ഈ പള്ളിയുടെ ചരിത്രത്തിൽ ഇന്ന് വരെ പള്ളിക്കുള്ളിൽ വെച്ചിട്ടില്ല. ഇടവകയുടെ ഈ തീരുമാനം മാതൃകാപരവും ശ്ലാഘനീയവും തന്നെ.
ആദരാഞ്ജലികളോടെ .



