കോന്നി – ബിവറേജ് കോർപ്പറേഷന്റെ കൂടലിലെ വിദേശ മദ്യശാലയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കൂടലിലെ വിദേശ മദ്യശാലയിലെ ക്ലർക്ക് ആയ ശാസ്താംകോട്ട സ്വദേശി അരവിന്ദിനെതിരെയാണ് പരാതിയെ തുടർന്ന് പോലീസ് കേസെടുത്തത്. 81 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ഇയാൾ നടത്തിയത്. കഴിഞ്ഞ ജൂൺ മുതൽ ആരംഭിച്ച വെട്ടിപ്പ് കഴിഞ്ഞ മാസം നടന്ന ഓഡിറ്റിലാണ് കണ്ടെത്തിയത്. ബാങ്കിൽ അടയ്ക്കാൻ കൊടുത്ത പണത്തിൽ നിന്നാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. ജീവനക്കാരൻ ഒളിവിലാണെന്നാണ് അറിയുന്നത്.


