തിരുവല്ല : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പരുമല ഡി ബി പമ്പാ കോളേജിൽ സംഘടിപ്പിച്ചു വന്ന എം ജി സർവ്വകലാശാല നാടകോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി 21 കോളേജുകൾ മാറ്റുരച്ച മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളേജ് അവതരിപ്പിച്ച നാടകം ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.സെന്റ് തെരേസ കോളേജ് എറണാകുളം, എസ് എച്ച് കോളേജ് തേവര, സെന്റ് തോമസ് കോളേജ് കോഴഞ്ചേരി കോളേജുകൾ രണ്ടാം സ്‌ഥാനവും, അൽ അസർ ലോ കോളേജ് തൊടുപുഴ, എറണാകുളം ഗവ ലോ കോളേജ് , ശ്രീശങ്കര കോളേജ് കാലടി കോളേജുകൾ മൂന്നാം സ്‌ഥാനവും പങ്കിട്ടു.മികച്ച നടൻ – മഹാരാജാസ് കോളേജ് എറണാകുളം, മികച്ച നടി – എസ് ബി ചങ്ങനാശ്ശേരി, സ്പെഷ്യൽ ജൂറി – കോഴഞ്ചേരി സെന്റ് തോമസ് എന്നിവർക്കും ലഭ്യമായി.യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ രാഹുൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ അമൽ എബ്രഹാം ഔദ്യോഗിക ഫല പ്രഖ്യാപനം നടത്തി.സംഘാടക സമിതി ചെയർമാൻ ഫ്രാൻസിസ് വി ആന്റണി, കൺവീനർ കെ എസ് അമൽ, പ്രോഗ്രാം കൺവീനർ ഷൈജു എസ്,യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അജിൻ തോമസ് എന്നിവർ സംസാരിച്ചു.

അലൻ കരീഷ്മ… മികച്ച നടി… എസ് ബി കോളേജ്… ചങ്ങനാശേരി
എം അഭിനന്ദ്… മികച്ച നടൻ… മഹാരാജാസ്.. എറണാകുളം
@ സന്തോഷ് സദാശിവമഠം
What do you feel about this post?
Like
Love
Happy
Haha
Sad

