റോഡിൽ കുട്ടികൾ ഒരുക്കിയ സ്നേഹാരാമം. !!

Kerala Pathanamthitta
Print Friendly, PDF & Email

അട്ടച്ചാക്കൽ – സെന്റ് ജോർജ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ അട്ടച്ചാക്കൽ ജംഗ്ഷനിൽ സ്നേഹാരാമം ഒരു നിർമ്മിച്ചു. പൊതുവിടങ്ങൾ വൃത്തിയാക്കി പൂന്തോട്ടം ആക്കി മാറ്റുന്ന പ്രവർത്തനമാണിത് . കാടു പിടിച്ചു കിടന്ന ജംഗ്ഷനിലെ ഒരു ഭാഗം ഭംഗിയാക്കി നിറയെ പൂചെടികൾ കൊണ്ട് മനോഹരമാക്കിയ പൂന്തോട്ടത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. അനി സാബു പൂച്ചെടി നട്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കോന്നി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ ഒന്നാം വാർഡ് മെമ്പർ സോമൻ പിള്ള മൂന്നാം വാർഡ് മെമ്പർ ജോയ്സ് ഏബ്രഹാം എന്നിവർ പൂന്തോട്ടത്തിൽ സന്ദർശനം നടത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു .സ്കൂൾ പ്രിൻസിപ്പാൾ രശ്മി ഗ്രേസ് ഈശോ സ്കൂൾ മാനേജർ ഫാദർ പി.വൈ. ജസൻ സ്കൂൾ ഹെഡ്മാസ്റ്റർ സജി നൈനാൻ എൻഎസ്എസ് കോഡിനേറ്റേഴ്സ് മറ്റ് അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *