പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചെന്നീർക്കര ഗവ. ഐ ടി ഐ യിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്‌ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എന്നിവയിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻ. റ്റി. സി./ എൻ. എ. സി.) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ ജനുവരി 18 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഐ ടി ഐ യിൽ ഹാജരാകണം . ഒരു ഒഴിവിൽ ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിലെ ഉദ്യോഗാർഥികളെയും അടുത്ത ഒഴിവിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും. ഫോൺ: 0468- 2258710.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ഹാൻഡ് എംബ്രോയിഡറി, മെഷീൻ എംബ്രോയിഡറി, ഫാബ്രിക ്പെയിന്റിംഗ്, ഫിംഗർ പെയിന്റിംഗ്, നിബ ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രൈ പെയിന്റിംഗ് എന്നിവയിൽ ജനുവരി 15ന് പരിശീലനം തുടങ്ങും. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പ്രവേശനം.
ഫോൺ: 8330010232, 0468 2270243.

അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിംഗ് ഡിസോഡേഴ്സ് കോഴ്സിനു ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുളള കോഴ്സിന് പ്ലസ്ടു യോഗ്യതയുളളവർക്ക് https://app.srccc.in/register എന്ന ലിങ്കിൽ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി
ജനുവരി 31.
ജില്ലയിലെ പഠനകേന്ദ്രം : വേദഗ്രാം ഹോസ്പിറ്റൽ,ആറ്റരികം , ഓമല്ലൂർ പി.ഒ, പത്തനംതിട്ട , പിൻ- 689647.
ഫോൺ: 9656008311
വെബ്‌സൈറ്റ് : www.srccc.in

കുടിശ്ശിക തീർപ്പാക്കൽ അദാലത്ത്
സംസ്ഥാന അസംഘടിതതൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിൽ അംഗങ്ങളായ രണ്ടുവർഷത്തിലധികം കുടിശികയുള്ള അംഗങ്ങൾക്ക് പിഴയും കാലതാമസവും കൂടാതെ തവണകളായി വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത് ജില്ലയിൽ തുടങ്ങി. ക്ഷേമനിധി ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി എസ് എസ് എൽ സി, ആധാർ, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ക്ഷേമനിധി കാർഡ്, ബുക്ക് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ ഫോം പൂരിപ്പിച്ച് നൽകിയാൽ സൗജന്യമായി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം.
ഫോൺ: 0468 2220248.

ജിഐഎസ് മാപ്പിംഗ് വിവരശേഖരണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജിഐഎസ് മാപ്പിംഗ് പദ്ധതിയുമായി ബന്ധപ്പെട്ട സർവെ ജനുവരി ഒമ്പതിന് ആരംഭിക്കും.ഗ്രാമപഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ഏജൻസിയുടെ ജീവനക്കാർ വീടുകളിലും സ്ഥാപനങ്ങളിലും വിവരശേഖരണത്തിനായി എത്തുമ്പോൾ റേഷൻകാർഡ്, അടിസ്ഥാനനികുതി രസീത്, കെട്ടിട നികുതി രസീത്, കെഎസ്ഇബി ബിൽ, ആധാർ എന്നിവ പരിശോധനയ്ക്കായി ലഭ്യമാക്കി സർവേയുമായി സഹകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഭിന്നശേഷി ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഭിന്നശേഷി ഗ്രാമസഭ ജനുവരി 11 ന് രാവിലെ 10.30 ന് മൈലപ്ര ജീനിയസ് സ്റ്റഡി സെന്ററിൽ നടക്കും.
ഫോൺ: 0468 2222340, 9496042677

Leave a Reply

Your email address will not be published. Required fields are marked *