പന്തളം – ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവതിയെ കടന്നുപിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവറെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളംതെക്കേക്കര പെരുമ്പുളിക്കൽ തട്ടയിൽ അലീന കോട്ടേജിൽ ബിനോയ് (46) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസം 26 ന് പുലർച്ചെ 4.15 ന് കുരമ്പാല, മൈനാപ്പള്ളി ജംഗ്ഷനിൽ എം.സി. റോഡ് വക്കിൽ ഓട്ടോ നിർത്തിയശേഷമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയുടെ ഓട്ടോയിൽ യാത്രചെയ്ത യുവതിയെ, വണ്ടി ഒതുക്കി നിർത്തിയിറങ്ങി കയ്യിൽ കയറിപ്പിടിച്ചശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു, അന്ന് അത്ഭുതകരമായി ഇയാളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുകയായിരുന്നു യുവതി.
തുടർന്ന്, ഇന്നലെ രാവിലെ 11 മണിയോടെ യുവതിയുടെ വീടിനടുത്തുള്ള ജംഗ്ഷനിൽ വച്ച് അധിക്ഷേപിക്കുകയും, മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തു. പിന്നീടാണ് യുവതി പോലീസിൽ പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം , ഉടൻ തന്നെ പന്തളം പോലീസ് അന്വേഷണം ആരംഭിക്കുകയും ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ ഊർജ്ജിതശ്രമം ആരംഭിക്കുകയുമായിരുന്നു. തുടർന്നാണ്, ഇന്നലെ രാത്രി പന്തളം ടൗണിൽ നിന്നും ഇയാളെ പിടികൂടിയത്. അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലാക്കി. എസ് ഐ വിനോദ് കുമാർ, എ എസ് ഐ മഞ്ജു മോൾ , സി പി ഓമാരായ പ്രകാശ്, രാജേഷ്, അജീഷ്, കൃഷ്ണൻഉണ്ണി, അൻവർഷാ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

