വിനോദയാത്രക്ക് പോയ പെൺകുട്ടി കുഴഞ്ഞ് വീണു മരിച്ചു.

Kerala Kollam
Print Friendly, PDF & Email

കൊല്ലം – വിനോദയാത്രാ മദ്ധ്യേ വാഹനത്തിൽ കുഴഞ്ഞ് വീണ പെൺകുട്ടി മരിച്ചു. കൊല്ലം കണ്ണനല്ലൂർ മഞ്ഞക്കുഴി പണ്ടാരത്തുണ്ടിയിൽ സലിമിന്റെ മകൾ സഫ്ന (21) ആണ് മരണമടഞ്ഞത്. കൊല്ലത്തു നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കായി വരവേ, വളഞ്ഞാങ്ങാനത്ത് വെള്ളച്ചാട്ടം കാണുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാഹനത്തിൽ കയറി കുട്ടിക്കാനം എത്തുന്നതിന് മുമ്പ് സീറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. പെട്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയി എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കണ്ണനല്ലൂർ എംകെഎൽഎം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മദൂജ ആണ് മാതാവ്. ഹസന ഏക സഹോദരി. ഖബറടക്കം ഞായറാഴ്ച വൈകുന്നേരം നാലിന് മുട്ടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *