പത്തനംതിട്ട – എല്ലാ വിഭാഗം കുട്ടികൾക്കും തുല്യമായ ഡിജിറ്റൽ പഠന അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഡി സതീശൻ സർക്കാരിൻ്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ആവിഷ്കരിച്ചതാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. പഠനത്തെ കൂടുതൽ സാങ്കെതിക വിദ്യയുമായി ബന്ധിപ്പികുന്നതിനൊപ്പം കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സൃഷ്ടിരമായ ചിന്തയും, സ്വതന്ത്രമായ പoനശീലവും വളർത്തുന്നതിന്നും ഉതകുന്നതാണ് പദ്ധതി.
അടിസ്ഥാന സൗകര്യങ്ങളിലും പഠന നിലവാരത്തിലും മറ്റ് അക്കാദമിക്ക് പ്രവർത്തനങ്ങിലുമെല്ലാം ഏറെ മുൻ പന്തിയിലുള്ള പന്യാലി ഗവ. യു പി സ്കൂളിനെയാണ് ജില്ലയിലെ ആദ്യ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്കായി വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തത്. ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഭിലാഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സജീ വർഗ്ഗീസ്, ഗ്രമ പഞ്ചായത്ത് അംഗങ്ങളായ അനീഷ് കുമാർ, ജലജാ കുമാരി, എ ഈ ഓ അമ്പിളീ ഭാസ്കർ , സ്കൂൾ ഹെഡ് മിസ്ട്രസ് സ്മിതാ കുമാരി, ഗീരഷ് കുമാർ, പ്രീതി റ്റീച്ചർ തുടങ്ങിയവർ സംസാരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

