തൃശ്ശൂർ: തൃശൂരുകാരുടെ നെഞ്ചിലേറിയുള്ള ആ നടപ്പ്.. ആ.. ആക്ഷൻ ചിലരുടെയെങ്കിലും നെഞ്ചിൽ തീ കോരിയിട്ടുണ്ട് .സുരേഷ് ഗോപി നടന്നു കയറിയത് രാഷ്ട്രീയക്കാരെക്കുറിച്ചു ഒരായിരം ആശങ്കയുള്ള മനുഷ്യരുടെ മനസ്സുകളിലേക്കാണ്.. സഹകരണ മേഖലയിലെ കൊള്ളക്കെതിരെയും കള്ളപ്പണ തട്ടിപ്പിനെതിരെയും സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര തൃശൂരിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ മലയാളികളുടെ മനസ്സുകളിലേക്കുമുള്ള ഒരു യാത്രയായി എന്നുതന്നെ പറയാം.
ഈ നടപ്പും, തൃശൂരിൽ അടക്കം അദ്ദേഹം നടത്തിയ ഇടപെടലുകളും, ലോക്സഭാ ഇലക്ഷനിൽ അദ്ദേഹത്തിന് മികച്ച സാദ്ധ്യത നൽകുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം പൂർണമായും തിരികെ ലഭിക്കുന്നതുവരെ താൻ സമര രംഗത്ത് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ തടസ്സപ്പെട്ട വ്യക്തിക്ക് സുരേഷ് ഗോപി കഴിഞ്ഞദിവസം സ്വന്തം അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കൈമാറിയത് ശ്രദ്ധേയമായി.
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച് പണം നഷ്ടമായ നൂറുകണക്കിന് സഹകാരികളും പദയാത്രയിൽ സുരേഷ് ഗോപിക്കൊപ്പം അണിനിരന്നത് ശ്രദ്ധേയമായി, മത, സമുദായ, കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യാപകമായ ജനപിന്തുണയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് ലഭിച്ചതെന്നും വിലയിരുത്തപ്പെടുന്നു. ഈ നടപ്പും ആക്ഷനുമൊക്കെ ചിലരുടെയെങ്കിലും നെഞ്ചിൽ തീ കോരിയിട്ടിട്ടുണ്ടന്ന് തീർച്ച.
ഇനിയും നടന്നേക്കാവുന്ന അപവാദ സൈബർ ആക്രമണങ്ങൾ കണ്ടാൽ ആ തീയുടെ ചൂട് എത്രത്തോളമുണ്ടന്ന് മനസിലാക്കാൻ കഴിയും.
What do you feel about this post?
Like
Love
Happy
Haha
Sad

