പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2026 – 27

Sports Pathanamthitta

പത്തനംതിട്ട – ജില്ല റോളർ സ്കേറ്റിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2026-27 മഡോണ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂൾ , റിങ് റോഡ് പത്തനംതിട്ട , നാഷണൽ യൂ പി സ്കൂൾ വാഴമുട്ടം 19,20,25,26,27 തീയതികളിൽ വെച്ചു നടത്തപ്പെടുന്നു .

19ആം തീയതി രാവിലെ 7 മണിക് മഡോണ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂൾ പുത്തൻപീടികയിൽ റിങ് റേസ് മത്സരങ്ങൾ ആരംഭിക്കും . 11 മണിക് ജില്ലാ പോലീസ് സൂപ്രണ്ട് ആനന്ദ് ർ മത്സരം ഉത്ഘാടനം ചെയ്യും .ജില്ലാ ഒളിമ്പിക്- ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ർ പ്രസന്നകുമാർ അധ്യക്ഷത വഹിക്കും . ജില്ലാ സെക്രട്ടറി മിലിന്ദ് വിനായക് പി എം , ജില്ലാ സ്പോർട്സ് കൌൺസിൽ നോമിനീ മനോജ് പി ആനന്ദ് , ട്രഷറർ അഫ്‌സൽ സ് , സീനിയർ വൈസ് പ്രസിഡന്റ് പി .കെ സുകു എന്നിവർ പ്രസംഗിക്കും . 20ആം തീയതി റിങ് റോഡിൽ വെച്ച റോഡ് മത്സരങ്ങൾ ആരംഭിക്കും , ജില്ലാ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉത്ഘാടനം ചെയ്യും.

25, 26 തീയതികളിൽ നാഷണൽ യൂ പി സ്കൂളിൽ വെച്ച ആർട്ടിസ്റ്റിക് മത്സരങ്ങളും ,27അം തീയതി മഡോണ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിൽ വെച്ച ഇൻലൈൻ ആൽപൈൻ, ഡൗൺഹിൽ, റോളർ ഹോക്കി , റോളർ ഡെർബി മത്സരങ്ങൾ നടത്തപെടുമെന്ന പ്രസിഡന്റ് ആർ പ്രസന്നകുമാർ , സെക്രട്ടറി മിലിന്ദ് വിനായക് പി എം എന്നിവർ അറിയിച്ചു.

@SHAJI VETTIPURAM

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *