ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് ജന്മനാടിൻ്റെ സ്വീകരണം ഇന്ന്

Kerala Alappuzha

ആലപ്പുഴ – കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജന്മനാട് ഇന്ന് സ്വീകരണം നല്കും.10 മണിക്ക് തലവടി തിരുപ്പനയനൂർക്കാവ് ഭഗവതി ക്ഷേത്ര ജംഗ്ഷനിൽ നിന്നും അമ്പലപ്പുഴ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യമേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കും.

പൊതുസമ്മേളനം തോമസ് കെ.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര യോഗം ചെയർമാൻ പി.ആർ.വി.നായർ അദ്ധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ , ബിലീവേഴ്സ് ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് എന്നിവർ മുഖ്യ സന്ദേശം നല്കും. ബ്രഹ്മശ്രീ നീലകണ്ട്oരരു ആനന്ദ് പട്ടമന,ഫാദർ ഏബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ചാന്ദ്രയാൻ മിഷൻ ഭാഗമായി ഭാരതത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാൻ മിഷൻ ടീമിലെ ശാസ്ത്രജ്ഞരും തലവെടി സ്വദേശിയായ വാര്യത്ത് മധു പരമേശ്വര വാര്യർ, തകഴി സ്വദേശി അരീപുറത്ത് എൻ അജയകുമാർ എന്നിവർക്ക് തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുരസ്ക്കാരം നല്കി അനുമോദിക്കും.

ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് തലവടി പൗരാവലിയുടെ ഉപഹാരം തിരുപ്പനയനൂർക്കാവ് ഭഗവതി ക്ഷേത്രം മാനേജർ അജികുമാർ കലവറശ്ശേരിൽ സമ്മാനിക്കുമെന്ന് സ്വാഗത സംഘം സംഘാടക സമിതി ചെയർമാൻ ഭരതൻ പട്ടരുമഠം, ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *