ആറന്മുള – ഉതൃട്ടാതി ജലോത്സവത്തിനിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു അപകടമുണ്ടായി . വൻമഴി, മാലക്കര, മുതുവഴി എന്നീ പള്ളിയോടങ്ങളാണ് മറിഞ്ഞത്. ഹീറ്റ്‌സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. നാലുപേരെ കാണാതായതായി പള്ളിയോടക്കാർ പറഞ്ഞെങ്കിലും അവരെല്ലാം നീന്തി മാറുകരയെത്തി രക്ഷപെടുകയായിരുന്നു.
അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെ കാണാതായെന്നായിരുന്നു പരാതി. വള്ളം മറിഞ്ഞയുടൻ ഇവർ നാല് പേരും പ്രാണരക്ഷാർത്ഥം മറുകരയിലേക്ക് നീന്തിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ഇപ്പുറത്തെ കരയിലേക്ക് എത്തിയവർ ഇവരെ കാണാതെ പരാതി ഉന്നയിക്കുകയായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

