അടൂരിലെ മോഷണ പരമ്പര: പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പടെ അഞ്ച് കുട്ടി മോഷ്ടാക്കൾ പിടിയിൽ :

Crime

അടൂർ – തിരുവല്ല കവിയൂർ സ്വദേശി വിശാൽ റാവത്ത് എന്ന 22 കാരനാണ് പിടിയിലായ മോഷണസംഘത്തിലെ ഏക പ്രായപൂർത്തിയായ ആൾ : സൂര്യനെല്ലിയിലെ ദുർഘടമായ സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ കുട്ടി കുറ്റവാളികൾ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് മൽപ്പിടിത്തത്തിലൂടെ കീഴടക്കിയാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്:

കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി അടൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ മോഷണ പരമ്പര നടന്നത് പ്രദേശ വാസികൾക്കാകെ നടുക്കം ഉണ്ടാക്കിയ സംഭവമാണ്. നാല് രാത്രികളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും വീടുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം തുടർച്ചയായി നടത്ത മോഷണ പരമ്പര അടൂർ പോലീസിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായി. സംഭവങ്ങൾക്ക് പിന്നിൽ നാലിൽ അധികം ആളുക ഇടങ്ങിയ പ്രെഫഷണൽ മോഷണ സംഘമാണെന്ന നിഗമനത്തിലെത്തിയ പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തു. അടൂരിൽ വാഹന പരിശോധന ശക്തമാക്കിയതി തുടർന്ന് ബൈക്കിൽ കഞ്ചാവുമായെത്തിയ ഒരാളെ പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആളിൽ നിന്നുമാണ് പോലീസിന് മോഷണ സംഘത്തിനെപ്പറ്റിയുള പ്രാഥമിക വിവരങ്ങൾ ലഭിച്ചത്. ഇവരുടെ ഒളിത്താവളത്തെപ്പറ്റിയുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷ അടക്കം മോഷ്‌ടിച്ച വാഹനങ്ങളിൽ സഞ്ചരിച്ചാണ് കുട്ടി കുറ്റവാളികൾ രാത്രി കാലങ്ങളിൽ അഴിഞ്ഞാടിയത്. അടൂരിലെ പല സ്ഥലേങ്ങളിൽ മോഷണം നടത്തിയ സംഘം നരിയാപുരത്ത് ഓട്ടോറിക്ഷ ഉപേക്ഷിച്ചു. ഈ വാഹനം മോഷണ സംഘം ഉപേക്ഷിച്ചതാണെന്ന് പോലീസിന് വ്യക്തമായെങ്കിലും ഒരു സ്‌ക്രൂ ഡ്രൈവർ ഒഴികെ കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. ഏതാനും ദിവസങ്ങൾ അടുരിൽ തങ്ങി മോഷണം നടത്തിയ സംഘത്തിലെ ചിലർ അടൂർ ഗവ. ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയിരുന്നു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് ഇവർ അവിടെ നിന്ന് കടന്നുകളഞ്ഞു. ഇതിനിടെയാണ് വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്തിയ ആൾക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആളിൽ നിന്ന് പോലീസിന് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചത്.

ഈ മാസം 16 ന് ചിന്നക്കനാലിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ പണവുമായി സൂര്യനെല്ലിയിലെ ഉൾ പ്രദേശത്തേക്ക് കടന്ന സംഘം ഒരു റിസോട്ട് മേഘലയിലെ ടെൻ്റിൽ താമസമാക്കി. ഏറെ ബുദ്ധിമുട്ടിയാണ് അന്വേഷണ സംഘം ഈ പ്രദേശം കണ്ടെത്തിയത്. പോലീസ് എത്തിയപ്പോൾ പ്രതികൾ അക്രമാസക്‌തരാവുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത ങ്കിലും, പോലീസ് മൽപ്പിടിത്തത്തിലൂടെ പ്രതികളെ കീഴടക്കി.

പ്രായപൂർത്തിയായ ഏക മോഷണ സംഘാഗം വിശാൽ റാവുത്തറെ അടൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പേരെ ജീവനൈൽ ജസ്റ്റിസ് ബോഡിന് മുൻപാകെ ഹാജരാക്കി. ബോർഡിൻ്റെ നിർദേശ പ്രകാരം നിയമവുമായി സമരസപ്പെടാത്ത കുട്ടികൾക്കായി കൊല്ലത്ത് സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കേന്ദ്രത്തിലെക്ക് മാറ്റി. സംഘം വിവിധ ജില്ലകളിൽ അനവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *