പത്തനംതിട്ട റബർ ഡീലേഴ്സ് അസാസിയേഷൻ്റെ വാർഷിക പൊതുയോഗം

Pathanamthitta

പത്തനംതിട്ട – റബ്ബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കർഷകർക്കൊപ്പം നിൽക്കുമെന്ന് അഡ്വ. അബിൻ വർക്കി കൊടിയേട്ട് എം എൽ എ : റബ്ബർ ടാപ്പ് ചെയ്യാൻ തയ്യാറുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയും ബംഗാളികൾ അടക്കം ടാപ്പിങ് പഠിക്കാൻ തയ്യാറുള്ളവർക്ക് അതിന് അവസരം ഒരുക്കുകയും ചെയ്യണമെന്നും അഡ്വ. അബിൻ വർക്കി അഭിപ്രായപ്പെട്ടു. പത്തനംതിട്ട റബർ ഡീലേഴ്സ് അസാസിയേഷൻ്റെ വാർഷിക പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം:

ടാപ്പിങ് തൊഴിലുറപ്പിൻ്റെ സ്കീമിലേക്ക് കൊണ്ടു വന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും, കർഷകർക്കും ഒരുപോലെ പ്രയോജനം ലഭിനും. അതിനായി പ്രയത്നിക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൽ അഡ്വ. അബിൻ വർക്കി ഉറപ്പ് നൽകി. റബർ കൃഷിയിലേക്കും ടാപ്പിങ് രംഗത്തേക്കും കൂടുതൽ ചെറുപ്പക്കാർ കടന്ന് വരേണ്ടത് ആവശ്യമാണ്, റബ്ബർ ലോകത്തിന് ആവശ്യമുള്ളതായതിനാൽ റബ്ബർ കൃഷി ഒരിക്കലും പൂർണ്ണമായി തകർന്ന് പോകില്ല എന്ന അറിവ് തനിക്ക് കർഷകനായ പിതാവിൽ നിന്ന് ലഭിച്ചതാണെന്നും അഡ്വ. അബിൻ വർക്കി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

റബ്ബറിന് 250 രൂപ അടിസ്ഥാന വില തീരുമാനിച്ചിട്ടും റബ്ബർ ഉത്പ്പാദനത്തിൽ ഇടിവുണ്ടാകുന്ന സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് രാജു എൻ ജോർജ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വെതിയാനവും ടാപ്പിങ് തൊഴിലാളികളുടെ അപര്യാപ്തതയുമാണ് റബ്ബർ ഉത്പ്പാദന മേഘലയിലെ പ്രതിസന്ധിക്ക് കാരണമെന്നും രാജു എൻ ജോർജ് പറഞ്ഞു.

ചടങ്ങിൽ കെ സി രാജഗോപാൽ എക്സ് എം എൽ എ, ഷാജീ രാഘവൻ, അഡ്വ. സുരേഷ് കോശി, കെ ബി ശിവകുമാർ , ബിജു പി തോമസ്, സാബു മുക്കരുണത്ത്, ജോർജ് വാലി, പി എം ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.

What do you feel about this post?

50%
like

Like

50%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *