ദുബായിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

World
Print Friendly, PDF & Email

ദുബായ് : മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ്​ ദുബായിൽ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണുണ്ടായ അപകടത്തിൽ ​മരിച്ചു. വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ്​ മരിച്ചത്​. ഹോർലൻസിലാണ്​ സംഭവം. കെട്ടിടത്തിന്റെ സ്റ്റയർകെയ്സിലൂടെ ഇറങ്ങുമ്പോൾ കാൽവഴുതി താഴേക്ക് വീണ് ആസ്ബറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു മരണം.

മാതാവ്​: ഖദീജ. ഭാര്യ: റഹ്​മത്ത്​. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്​. നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *